ടര്‍ക്കിയുടെ വിമാനം വെടിവച്ചിട്ടതില്‍ അസാദ് ഖേദിച്ചു

single-img
3 July 2012

ടര്‍ക്കിയുടെ ജെറ്റ് വിമാനം കഴിഞ്ഞമാസം സിറിയന്‍സൈന്യം വെടിവച്ചിട്ടതില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ഖേദം പ്രകടിപ്പിച്ചു. അപ്രകാരം സംഭവിക്കാതിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നുവെന്ന് ടര്‍ക്കി പത്രമായ കുംഹുരിയതിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വിമാനം വീഴ്ത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയിലേക്ക് ടര്‍ക്കി യുദ്ധവിമാനങ്ങള്‍ അയയ്ക്കുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്കു നയിക്കുമോ എന്ന ചോദ്യത്തിന് അപ്രകാരം സംഭവിക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് അസാദ് വ്യക്തമാക്കി. യുദ്ധം ഇരുകൂട്ടര്‍ക്കും ഹാനികരമാണ്. ടര്‍ക്കി എന്തു നടപടി സ്വീകരിച്ചാലും അതിര്‍ത്തിയില്‍ സൈനിക വിന്യാസത്തിന് സിറിയ തയാറാവില്ലെന്നും അദ്ദേഹം പറഞ്ഞു.