ടി.പിയുടെ തലകൊയ്യുമെന്ന പരാമര്‍ശം: ഗോപാലകൃഷ്ണനെ ചോദ്യം ചെയ്തു

single-img
2 July 2012

ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് പ്രസംഗിച്ച സിപിഎം പ്രാദേശിക നേതാവ് വി.പി. ഗോപാലകൃഷ്ണനെ ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സിപിഎം ഒഞ്ചിയം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാണ് ഗോപാലകൃഷ്ണന്‍. പാര്‍ട്ടി പ്രാദേശിക നേതാവ് രാജനും ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് രാവിലെ ഇയാള്‍ ക്യാമ്പ് ഓഫീസിലെത്തിയത്. ഒന്നരയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാല്‍ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. ആര്‍എംപിയുടെ അക്രമത്തിനെതിരേ 2010 ഫെബ്രുവരി അഞ്ചിന് പ്രദേശത്ത് ചേര്‍ന്ന പ്രതിഷേധ യോഗത്തിലായിരുന്നു പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.