സുധാകരനെതിരായ വെളിപ്പെടുത്തൽ:അന്വേഷണ സംഘത്തെ രൂപീകരിച്ചു

single-img
2 July 2012

തിരുവനന്തപുരം:സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെ വധിക്കാൻ കെ സുധാകരൻ ഗൂഡാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ.കണ്ണൂർ നഗരസഭ മുൻ കൌൺസിലറും സുധാകരന്റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബുവാണ് വിവാദമായ ഈ വെളിപ്പെടുത്തൽ നടത്തിയത്.ഈ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.തൃശൂർ റേഞ്ച് ഐ.ജി എസ് ഗോപിനാഥ് സംഘത്തിന് നേതൃത്വം നൽകും.വയനാട് എസ് പി എ.വി ജോർജ്ജ്,കണ്ണൂർ എസ് പി രാഹുൽ ആർ നായർ,എന്നിവരും തൃശൂർ അക്കാദമിയിൽ നിന്നുള്ള ഡി വൈ എസ് പി കെ.സുദർശനുമാണ് സംഘത്തിലുള്ളത്.