രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം: പ്രണാബിന്റെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സാംഗ്മ

single-img
2 July 2012

കോല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിനാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് മുഖര്‍ജി നല്‍കിയ പത്രിക തള്ളണമെന്ന് എതിര്‍സ്ഥാനാര്‍ഥി പി.എ. സാംഗ്മ ആവശ്യപ്പെട്ടു. ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പ്രണാബിന്റെ പത്രികയിലെ സൂക്ഷ്മപരിശോധന നാളത്തേക്ക് മാറ്റി. പ്രണാബിനോട് വിശദീകരണം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രണാബ് ഇതുവരെ സ്ഥാനം രാജിവെച്ചിട്ടില്ലെന്നും സാമ്പത്തിക ആനുകൂല്യത്തോടെയാണ് അദ്ദേഹം ഈ പദവിയിലിരിക്കുന്നതെന്നും സാംഗ്മയെ പിന്തുണയ്ക്കുന്ന ബിജെപി ആരോപിച്ചു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം കഴിഞ്ഞ 20 ന് പ്രണാബ് രാജിവെച്ചതായി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കി. പ്രതിഫലം കൂടാതെയാണ് പ്രണാബ് ഈ പദവി വഹിച്ചതെന്നും സ്ഥാപനം അറിയിച്ചു.