സുധാകരനെതിരായ വെളിപ്പെടുത്തല്‍: പ്രശാന്ത് ബാബുവിന്റെ വീട്ടില്‍ പോലീസ് നോട്ടീസ് പതിച്ചു

single-img
2 July 2012

കെ. സുധാകരനെതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പ്രശാന്ത് ബാബുവിന്റെ വീട്ടില്‍ പോലീസ് നോട്ടീസ് പതിച്ചു. എത്രയും വേഗം അടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കൂത്തുപറമ്പിലെ വീട്ടില്‍ നോട്ടീസ് പതിച്ചത്. ഇയാള്‍ക്ക് സംരക്ഷണം നല്‍കാന്‍ രണ്ട് ഗണ്‍മാന്‍മാരെ നിയോഗിക്കാന്‍ കണ്ണൂര്‍ എസ്പി ഉത്തരവിട്ടിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണം വേണ്‌ടെന്ന നിലപാടിലാണ് ഇയാള്‍. പോലീസ് സംരക്ഷണം ഉറപ്പുവരുത്താനാണ് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.