പോലീസുകാരനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

single-img
2 July 2012

തിരുവനന്തപുരം: രാത്രി പരിശോധനയ്ക്കിടെ കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കണ്ടെടുത്തു.തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് ആയുധങ്ങൾ കണ്ടെടുത്തത്.ഇയാളുമായി ബന്ധമുള്ള രണ്ട് സ്ത്രീകളെയും പോലീസ് കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്.പോലീസുകാരനെ കുത്തിയത് ആട് ആന്റണിയാണെന്ന് ഉറപ്പാക്കിയതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോലീസ് വീട്ടില്‍ റെയ്ഡ് നടത്തി രക്തം പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും കണ്ടെടുത്തു. ആന്റണി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ചോദ്യം ചെയ്തുവരുന്നു.കുമ്പളം സ്വദേശിയായ ആന്റണി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. പാരിപ്പള്ളിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മോഷണത്തിന് പോകവെയാണ് വാഹനപരിശോധനയ്ക്ക് ശ്രമിച്ച പോലീസിനെ കുത്തിക്കൊന്നത്. പാരിപ്പള്ളി സ്‌റ്റേഷനിലെ പോലീസുകാരന്‍ മണിയന്‍പിള്ളയാണ് മരിച്ചത്. പരിക്കേറ്റ എ എസ് ഐ ജോയി ചികിത്സയിലാണ്.