പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ഇന്ന് ആസാം സന്ദര്‍ശിക്കും

single-img
2 July 2012

കനത്തവെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആസാമില്‍ മരിച്ചവരുടെ എണ്ണം 77 ആയി. മണ്ണിടിച്ചിലില്‍ 16 പേര്‍ മരിച്ചപ്പോള്‍ വെള്ളക്കെട്ടില്‍ വീണും മറ്റപകടങ്ങളില്‍പ്പെട്ടും 61 പേര്‍ മരിച്ചു. ആസാമിലെ 27 ജില്ലകളും വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നതായി പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന മേഖലകള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഇന്നു സന്ദര്‍ശിക്കും.