പാക് വ്യോമപാതയിലൂടെ നാറ്റോയുടെ ആയുധക്കടത്ത്

single-img
2 July 2012

നാറ്റോയ്ക്ക് ആവശ്യമായ സാമഗ്രികള്‍ റോഡുമാര്‍ഗം കൊണ്ടുപോകുന്നതു തടഞ്ഞ പാക്കിസ്ഥാന്‍ ഇതേ ആവശ്യത്തിനായി വ്യോമപാത തുറന്നുകൊടുത്തതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാനും യുഎസും തമ്മിലുള്ള രഹസ്യകരാര്‍ പ്രകാരമാണിത്. യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 24 പാക് സൈനികര്‍ മരിച്ചതിനെത്തുടര്‍ന്ന് നാറ്റോ ട്രക്കുകള്‍ക്ക് പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കു പോകാന്‍ അനുമതി നിഷേധിച്ചിരുന്നു. പാക്-അഫ്ഗാന്‍ പാത തുറക്കാന്‍ യുഎസ് ഏറെനാളായി സമ്മര്‍ദം ചെലുത്തുന്നുണെ്ടങ്കിലും പാക്കിസ്ഥാന്‍ വഴങ്ങിയില്ല.