ദേവാലയാക്രമണം: കെനിയയില്‍ 17 മരണം

single-img
2 July 2012

സോമാലിയന്‍ അതിര്‍ത്തിക്കു സമീപമുള്ള കെനിയന്‍ പട്ടണമായ ഗാരിസയില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരേ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 45ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ഒരു കത്തോലിക്കാ ദേവാലയത്തിനും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ആഫ്രിക്കന്‍ ഇന്‍ലാന്‍ഡ് ചര്‍ച്ചിനും നേര്‍ക്കാണ് ആക്രമണം നടന്നത്. ആഫ്രിക്കന്‍ ഇന്‍ലാന്‍ഡ് ചര്‍ച്ചിനു കാവല്‍നിന്ന പോലീസുകാരെ വധിച്ചശേഷം തോക്കുധാരികള്‍ ദേവാലയത്തിലേക്ക് ഗ്രനേഡ് എറിഞ്ഞു. പുറത്തിറങ്ങിയ വിശ്വാസികളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സോമാലിയയില്‍ യുഎന്‍ പിന്തുണയുള്ള സര്‍ക്കാരിനെ പുറത്താക്കാനും ശരിഅത്ത് നടപ്പാക്കാനും ശ്രമിക്കുന്ന അല്‍ ഷബാബ് ഗ്രൂപ്പാണ് കെനിയന്‍ പള്ളികളുടെ നേര്‍ക്കു നടന്ന ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.