കര്‍ണാടക പ്രതിസന്ധി: യെദിയൂരപ്പ അനുകൂലികള്‍ രാജി പിന്‍വലിച്ചു

single-img
2 July 2012

കര്‍ണാടകയില്‍ രാജിക്കത്ത് സമര്‍പ്പിച്ച ഒന്‍പത് യെദിയൂരപ്പ അനുകൂലികളായ മന്ത്രിമാര്‍ തീരുമാനം പിന്‍വലിച്ചു. കേന്ദ്രനേതൃത്വത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. യെദിയൂരപ്പ അനുകൂലിയും മന്ത്രിയുമായ ജഗദീഷ് ഷെട്ടറാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി യെദിയൂരപ്പയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാജി തീരുമാനം മന്ത്രിമാര്‍ പിന്‍വലിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് രാജി തീരുമാനം പിന്‍വലിച്ചതെന്ന് യെദിയൂരപ്പ അനുകൂലമന്ത്രിയായ ബാസവരാജ് വ്യക്തമാക്കി. ഇന്നലെ യെദിയൂരപ്പ അനുകൂലികള്‍ ഷെട്ടറുടെ വസതിയില്‍ യോഗം ചേര്‍ന്ന് ഷെട്ടറെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 225 കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് 120 അംഗങ്ങളാണുള്ളത്. ഇതില്‍ 70 പേരുടെ പിന്തുണയുണ്‌ടെന്നാണ് യെദിയൂരപ്പ വിഭാഗത്തിന്റെ വാദം.