ബോളി വുഡ് നടൻ സുഹൈൽ ഖാന്റെ കാറിടിച്ച് സ്ത്രീ മരിച്ചു

single-img
2 July 2012

മുംബൈ:ബോളിവുഡ് നടൻ സുഹൈൽഖാന്റെ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു.70 വയസുള്ള വൃദ്ധയാണ് അപകടത്തിൽ‌പ്പെട്ടത്.ഞായറാഴ്ച്ച രാത്രി ബാന്ദ്രയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപമായിരുന്നു സംഭവം.റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലാന്‍ഡ് ക്രൂസര്‍ കാര്‍ സ്ത്രീയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ബാന്താ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ധനഞ്ജയിനെ പൊലീസ് അറസ്റ്റു ചെയ്തു. അശ്രദ്ധമായി കാറോടിച്ചതിനും നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത് ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയാണ് സുഹൈൽ ഖാൻ.