വീണ്ടും വി.എസ്-പിണറായി പ്രസ്താവനാ യുദ്ധം

single-img
1 July 2012

ടിപി വധക്കേസുമായി ബന്ധപ്പെട്ട്  പിണറായി വിജയനും വി.എസ് അച്യുതാനന്ദനും വീണ്ടും വാക്പയറ്റുമായി രംഗത്ത്.കേന്ദ്രനേതൃത്വം ഇടപെട്ട് അവസാനിപ്പിച്ച പ്രസ്താവനാ യുദ്ധമാണു വീണ്ടും തുടരുന്നത്.“ ടി.പി വധക്കേസില്‍ പാര്‍ട്ടിക്കു പങ്കുണ്ടെന്നു നല്ല വറ്റ് തിന്നുന്നവരാരും വിശ്വസിക്കില്ലെന്നു” പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ “ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടുകാര്‍ വിശ്വസിക്കുന്നതെന്നു പിന്നീടു മനസ്സിലാക്കാനാകുമെന്നു” പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തിരിച്ചടിച്ചു. വി.എസിനെതിരെ നടപടി ഉണ്ടാകാത്തതിനെ പറ്റിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ചോദ്യം ശരിയാണെങ്കിലും അതിന് ഉത്തരം പറയുന്നില്ലെന്നും കാത്തിരുന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നും പിണറായി പറഞ്ഞു.സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന്റെ മറവില്‍ തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടി അയാണു വി.എസ്സിന്റെ പ്രസ്താവനകൾ.