ഷുക്കൂര്‍ വധക്കേസില്‍ ഹാജരാകാന്‍ പി.ജയരാജന്‌ നോട്ടീസ്‌

single-img
1 July 2012

ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഈ മാസം അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പൊലീസ് നോട്ടിസ് നല്‍കി.പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയാണ്‌ പോലീസ്‌ നോട്ടീസ്‌ നല്‍കിയത്‌.പക്ഷേ താൻ രോഗബാധിതനായതിനാൽ ഒന്‍പതിനേ ഹാജാരാവന്‍ കഴിയൂ എന്നു ജയരാജന്‍ പൊലീസിനെ അറിയിച്ചു.വരുന്ന 5 ന് ഹാജരായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നേരത്തെ കണ്ണൂര്‍ എസ് പി അറിയിച്ചിരുന്നു.