കെ.പി.എ. മജീദ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി

single-img
1 July 2012

കെ പി എ മജീദിനെ മുസ്ലിംലീഗിന്റെ ഏക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ലീഗ്‌ സംസ്‌ഥാന പ്രസിഡന്റായി പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തുടരും. ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പിയെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റി. അഞ്ചംഗ ഉന്നതാധികാര സമിതിയെയും തെരഞ്ഞെടുത്തു. കോഴിക്കോട് മുസ് ലിം ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ പി.കെ.കെ ബാവയാണ് പുതിയ ട്രഷറര്‍. സി.ടി അഹമ്മദലി, വി.കെ അബ്ദുള്‍ഖാദര്‍ മൗലി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.