ദല സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

single-img
1 July 2012

രണ്ടാമത് ദല സംഗീതോത്സവത്തിന് തിരിതെളിഞ്ഞു.വി. ദക്ഷിണാമൂര്‍ത്തി നിലവിളക്കുകൊളുത്തിയാണു പരിപാടി ഉദ്ഘാടനം ചെയ്തത്.ദല പ്രസിഡന്റ് മാത്തൂക്കുട്ടി കടോണ്‍, സെക്രട്ടറി എ.ആര്‍.എസ് മണി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ചേര്‍ത്തല കെ.എന്‍. രംഗനാഥ ശര്‍മ്മയുടെ നേതൃത്വത്തില്‍ സദ്ഗുരു ത്യാഗരാജപഞ്ചരത്‌ന കീര്‍ത്തനാലാപനം നടന്നു.