വേണമെങ്കില്‍ മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം പോലും അനുവദിക്കും; വെള്ളാപ്പള്ളി

single-img
30 June 2012

മലപ്പുറം കേന്ദ്രീകരിച്ച് സ്വതന്ത്ര സംസ്ഥാനം വേണമെന്ന് പറഞ്ഞാലും അംഗീകരിച്ചുകൊടുക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്‌ടെന്ന് എന്‍എസ്എസ് പറഞ്ഞതില്‍ സംശയിക്കേണ്ട. ഭരണം ലീഗ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലീഗില്‍ തീവ്രവാദി അല്ലാത്തത് കുഞ്ഞാലിക്കുട്ടി മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ഭൂരിപക്ഷസമുദായം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേ സംസ്ഥാനത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.