ബര്‍മ വേണ്ട, മ്യാന്‍മര്‍ മതി; സ്യൂ കിക്ക് മുന്നറിയിപ്പ്

single-img
30 June 2012

പ്രസംഗങ്ങളിലും പ്രസ്താവനകളിലും മ്യാന്‍മറിനെ ബര്‍മ എന്നു വിളിക്കുന്നതു നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് ആങ് സാന്‍ സ്യൂ കിക്ക് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശം. ഈയിടെ യൂറോപ്പില്‍ പര്യടനം നടത്തിയ സ്യൂ കി മ്യാന്‍മറിനു പകരം ബര്‍മ എന്ന് ഉപയോഗിച്ചതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തിന്റെ അവശേഷിപ്പാണ് ബര്‍മ എന്നാരോപിച്ച് രണ്ടു ദശകംമുമ്പ് അന്നത്തെ സൈനിക ഭരണകൂടമാണ് രാജ്യത്തിന്റെ പേര് മ്യാന്‍മര്‍ എന്നാക്കി മാറ്റിയത്.