തഹ്‌റീര്‍ ചത്വരത്തില്‍ മുര്‍സിയുടെ പ്രതീകാത്മക സത്യപ്രതിജ്ഞ

single-img
30 June 2012

ഈജിപ്തിന്റെ പ്രഥമ ഇസ്‌ലാമിസ്റ്റ് പ്രസിഡന്റായി മുഹമ്മദ് മുര്‍സി ഇന്നലെ തഹ്‌റീര്‍ സ്‌ക്വ യറില്‍ പ്രതീകാത്മക സത്യ പ്രതിജ്ഞ നടത്തി. ദൈവത്തെയ ല്ലാതെ ആരെയും തനിക്ക് പേടിയി ല്ലെന്ന് പറഞ്ഞുകൊണ്ടാണ് സൈ ന്യത്തെ ധിക്കരിച്ച് അദ്ദേഹം അനൗപചാരിക സത്യപ്രതിജ്ഞ നടത്തിയത്. ജനങ്ങളുടെ അധികാരമാണ് ഏറ്റവും വലുതെന്നും ജനങ്ങള്‍ പ്രസിഡന്റിനു തന്ന അധികാരം ആര്‍ക്കും തിരിച്ചെടുക്കാനാവില്ലെന്നും സൈന്യത്തിനു താക്കീതു നല്കി മുര്‍സി പ്രഖ്യാപിച്ചു.