അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

single-img
30 June 2012

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. സെമിയില്‍ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഞായറാഴ്ചാണ് ഫൈനല്‍. അഫ്ഗാനിസ്ഥാനെ കീഴടക്കിയാണ് പാക്കിസ്ഥാന്‍ ഫൈനലില്‍ ഇടംപിടിച്ചത്. രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ ആറു വിക്കറ്റിനു കീഴടക്കി. ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. വീരകൂടി (73), വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ല (66)എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലങ്ക 244 ല്‍ എത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് സെഞ്ചുറി നേടി. 141 പന്തില്‍ നിന്ന് 116 റണ്‍സ് ഡല്‍ഹിക്കാരനായ ഉന്‍മുക്ത് സ്വന്തമാക്കി. വിജയ് ഹരി സോള്‍ 71 പന്തില്‍ 54 റണ്‍സെടുത്തു.