പിണറായിയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍

single-img
29 June 2012

പി.മോഹനന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസ് അന്വേഷണം നടത്തുന്നത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും കേന്ദ്രീകരിച്ചല്ല അന്വേഷണം നടത്തുന്നത്. ആളെ കൂട്ടി അന്വേഷണം തടസപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഹര്‍ത്താല്‍ നടത്തി അന്വേഷണ സംഘത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.