ദൗത്യം വിജകരമായി പൂര്‍ത്തിയാക്കി ഷെന്‍സൗ- 9 തിരിച്ചെത്തി

single-img
29 June 2012

ബഹിരാകാശ ഗവേഷണചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് ചൈനയുടെ ഷെന്‍സൗ- 9 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയില്‍ മടങ്ങിയെത്തി. 13 ദിവസം നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവിലാണ് ഷെന്‍സൗ -9 തിരിച്ചെത്തിയത്. പ്രാദേശികസമയം, പുലര്‍ച്ചെ രണ്ടു മണിയോടെ ഇന്നര്‍ മംഗോളിയയിലാണ് ഷെന്‍സൗ – 9 ലാന്‍ഡു ചെയ്തത്. 2020ഓടെ ബഹിരാകാശത്ത് സ്ഥിരനിലയം തുടങ്ങുകയെന്ന ചൈനയുടെ ലക്ഷ്യത്തിന്റെ ആദ്യ ചവിട്ടുപടിയായാണ് ഷെന്‍സൗ- 9 ദൗത്യത്തെ വിലയിരുത്തുന്നത്.