ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി: രാജഗോപാല്‍

single-img
29 June 2012

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ഒ.രാജഗോപാല്‍. പാര്‍ട്ടിയുടെ സ്വകാര്യ ആവശ്യത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അപഹാസ്യമാണ്. അന്വേഷണം മുകളിലേക്ക് പോകാതിരിക്കാനാണ് ഹര്‍ത്താലും അക്രമങ്ങളും നടത്തുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.