സാംഗ്മയുമായി സംവാദത്തിനില്ലെന്ന് പ്രണാബ്

single-img
29 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ഥി പി.എ.സാംഗ്മയുമായി സംവാദത്തിനില്ലെന്ന് യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ പ്രണാബ് മുഖര്‍ജി. സാംഗ്മയെ തനിക്കിഷ്ടമാണെന്നും എന്നാല്‍ സംവാദം വേണ്‌ടെന്നും ഒരുസ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രണാബ് പറഞ്ഞു. യുഎസിലേതുപോലെ പ്രസിഡന്റല്ല ഇന്ത്യയില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ യുഎസിലേതുപോലെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ പരസ്യ സംവാദം നടത്തണമെന്ന നിര്‍ദേശത്തിന് യാതൊരു സാംഗത്യവുമില്ലെന്നും പ്രണാബ് വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉചിതമായ സമയത്ത് മമത തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും പ്രണാബ് പറഞ്ഞു.