‘പോപ്പിൻസിൽ‘ ചാക്കോച്ചന്റെ ന്യൂ ലുക്ക്

single-img
29 June 2012

വികെ പ്രകാശ് സംവിധാനംചെയ്യുന്ന ‘പോപ്പിൻസ്‘ എന്ന ചിത്രത്തിൽ പുതിയൊരു ഗെറ്റപ്പിലെത്താൻ ഒരുങ്ങുകയാണ് കുഞ്ചാക്കോബോബൻ.പ്രത്യേക രീതിയില്‍ ചീകിയൊതുക്കിയ മുടിയും പ്രേംനസീറിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള വരമീശയുമൊക്കെയായാണ് മേജര്‍ പ്രതാപ് സിങായി ചാക്കോച്ചൻ എത്തുന്നത്.സ്ഥിരം ചോക്ലേറ്റ് മുഖഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും ഈ വേഷം.ജയപ്രകാശ് കൂളൂരിന്റെ നാടകത്തെ ആസ്പദമാക്കിയാണ് പോപ്പിന്‍സ് ഒരുക്കുന്നത്. സ്ത്രീ പുരുഷ ബന്ധങ്ങളുടെ വൈകാരിക തലത്തെകുറിച്ചാണ് പോപ്പിന്‍സ് കഥ പറയുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോബോബന്റെ നായികയായി നിത്യാ മേനോന്‍ പ്രത്യക്ഷപ്പെടും. അനൂപ് മേനോന്‍, ആന്‍ അഗസ്റ്റിന്‍, ജയസൂര്യ, മേഘ്‌ന രാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ എന്നിവരും ചിത്രത്തിലുണ്ട്.