ഏറ്റുമുട്ടലില്‍ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

single-img
29 June 2012

ഛത്തീസ്ഗഢില്‍ ദന്തേവാഡ ജില്ലയിലെ വനമേഖലയില്‍ ഇന്നലെ സിആര്‍പിഎഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മാവോയിസ്റ്റുകളുടെ സജീവ മേഖലയായ സില്‍ഗറിറിന്റെ നിയന്ത്രണം ആറു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സിആര്‍പിഎഫ് പിടിച്ചെടുത്തു. മാവോയിസ്റ്റുകളുടെ പക്കല്‍നിന്നു ബോംബുകളും തോക്കുകളും റോക്കറ്റ ലോഞ്ചറുകളുമടക്കം വന്‍ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു. മുന്നൂറു പേരടുങ്ങുന്ന സേന ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയത്. രണ്ടു മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ റായ്പൂരിലേക്കു കൊണ്ടുപോയി. ബിജാപൂര്‍- ദന്തേവാഡ മേഖലയിലെ നക്‌സലൈറ്റുകളുടെ കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന സിആര്‍പിഎഫ് ഓഫീസര്‍മാര്‍ അറിയിച്ചു.