കോഴിക്കോട്ട് സിപിഎം ഹര്‍ത്താല്‍ തുടങ്ങി

single-img
29 June 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടു കോഴിക്കോടു ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലയില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.