കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍

single-img
29 June 2012

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം നല്‍കിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു രാവിലെ വാഹനം തടഞ്ഞുനിര്‍ത്തി മോഹനനെ അറസ്റ്റ് ചെയ്തത്. കാടത്ത നീതിയാണിത്. ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാകുമായിരുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഇങ്ങനെ വളഞ്ഞിട്ടുപിടിക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ആഭ്യന്തരമന്ത്രിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും അനുവാദമില്ലാതെ ഇത് നടക്കില്ല. ഇതിന് ആഭ്യന്തരമന്ത്രി മറുപടി പറയണം. അദ്ദേഹത്തിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും എളമരം കരീം പറഞ്ഞു.