ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്‌തേക്കും

single-img
29 June 2012

തളിപ്പറമ്പ് അരിയിലിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിലെ കൊലപ്പെ ടുത്തിയ കേസുമായി ബന്ധപ്പെട്ടു ജൂലൈ അഞ്ചിനു ഹാജരായില്ലെങ്കില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്‌തേക്കുമെന്നു സൂചന. കഴിഞ്ഞ 12ന് അന്വേഷണസംഘം ജയരാജനെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വീണ്ടും പോലീസിനു മുന്നില്‍ ഹാജരാകണമെന്നു നോട്ടീസ് നല്കിയപ്പോള്‍ ശാരീരിക അസ്വസ്ഥത കാരണം രണ്ടാഴ്ച കഴിഞ്ഞേ ഹാജരാകാന്‍ സാധിക്കൂ എന്നായിരുന്നു മറുപടി.
ഇതേത്തതുടര്‍ന്നു ജൂലൈ ഒമ്പതിനു വീണ്ടും ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.