ഒളിമ്പിക് ടീമില്‍ ഡേവിഡ് ബെക്കാം ഇല്ല

single-img
29 June 2012

ഒളിമ്പിക്‌സിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമില്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന് ഇടം ലഭിച്ചില്ല. ഒളിമ്പിക്‌സിനുള്ള പതിനെട്ടംഗ ടീമില്‍ ബെക്കാമിന് ഇടം ലഭിച്ചില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. പരിശീലകന്‍ സ്റ്റുവര്‍ട്ട് പെരസ് ഇക്കാര്യം തന്നോട് നേരിട്ടു സംസാരിച്ചെന്നും ബെക്കാം വ്യക്തമാക്കി. 2012 ഒളിമ്പിക്‌സ് ലണ്ടനില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബെക്കാം ആയിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെറ്ററന്‍ താരം റയാന്‍ ഗിഗ്‌സ് ടീമില്‍ ഇടംകണെ്ടത്തി.