അലന്‍ ഇസാക് ഐസിസി പ്രസിഡന്റായി ചുമതലയേറ്റു

single-img
29 June 2012

കാലാവധി പൂര്‍ത്തിയാക്കിയ ശരത് പവാറിന്റെ പിന്‍തുടര്‍ച്ചക്കാരനായി ന്യൂസിലന്‍ഡുകാരന്‍ അലന്‍ ഇസാക് ഐസിസി പ്രസിഡന്റായി ചുമതലയേറ്റു. രണ്ടു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. അറുപതു കാരനായ അലന്‍ ഇസാക് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫായിരുന്നു. എട്ടാമത് ഐസിസി പ്രസിഡന്റാണ് അലന്‍. ഹാരൂണ്‍ ലോര്‍ഗറ്റിനു പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ഡേവിഡ് റിച്ചാര്‍ഡ്‌സനെ ചീഫ് എക്‌സിക്യൂട്ടീവായും നിയമിച്ചു.