ആഭ്യന്തരവകുപ്പ് രാഷ്ട്രീയ വൈരാഗ്യത്തോടെ പെരുമാറുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

single-img
29 June 2012

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ആരോപിച്ചത്.
കേസില്‍ പോലീസിന്റെ നീക്കങ്ങള്‍ കുടിലമാണ്. പി. മോഹനനെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തത് ഇതിന്റെ ഉദാഹരണമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. യുഡിഎഫ് പോലീസിന്റെ തെറ്റായ സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഇത്തരം നിന്ദ്യമായ നീക്കങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടത്തുന്നതിനും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.