സിറിയന്‍ അതിര്‍ത്തിയില്‍ ടര്‍ക്കിയുടെ സൈനിക വിന്യാസം

single-img
28 June 2012

സിറിയന്‍ അതിര്‍ത്തിയില്‍ ടര്‍ക്കി സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞയാഴ്ച ടര്‍ക്കിയുടെ സൈനിക ജറ്റുവിമാനം സിറിയ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. വിമാനവേധത്തോക്കുകളും ടാങ്കുകളും ഉള്‍പ്പെടുന്ന സൈനിക വാഹനവ്യൂഹം അതിര്‍ത്തിയിലേക്കു നീങ്ങിയതായി മില്ലത് പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇതിനിടെ, ഇന്നലെ ഡമാസ്‌കസിലെ കോടതിമന്ദിരത്തിനു വെളിയില്‍ ഉഗ്രസ്‌ഫോടനം നടന്നു. ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സര്‍ക്കാര്‍ കുറ്റപ്പെടുത്തി. മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും നിരവധി വാഹനങ്ങള്‍ കത്തിക്കരിഞ്ഞു. ബുധനാഴ്ച ഡമാസ്‌കസിലെ ടിവി സ്റ്റേഷനു നേര്‍ക്ക് വിമതര്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ക്കു ജീവഹാനി നേരിട്ടു.