സ്‌പെയിന്‍ പോര്‍ച്ചുഗല്ലിനെ വീഴ്ത്തി

single-img
28 June 2012

യൂറോ കപ്പിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞ ആദ്യ സെമിഫൈനലില്‍ പോര്‍ച്ചുഗല്ലിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തി (4-2) നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. ജര്‍മ്മനി-ഇറ്റലി രണ്ടാം സെമിഫൈനല്‍ വിജയികളെ സ്‌പെയിന്‍ ഫൈനലില്‍ നേരിടും.