എംഎസ്എഫ് – എസ്എഫ്‌ഐ സംഘര്‍ഷം: മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

single-img
28 June 2012

എംഎസ്എഫ് -എസ്എഫ്.ഐ സംഘര്‍ഷംത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എസ്ഫ്‌ഐ ജില്ലാക്കമ്മറ്റി അംഗം എം. ആര്‍. ബേസില്‍, അക്ബര്‍ അലി, സെബിന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി ഡോണ്‍ബോസ്‌കോ കോളജ് വിദ്യാര്‍ഥിയാണ് എം. ആര്‍. ബേസില്‍. ഇന്നലെ രാത്രിയില്‍ ബത്തേരി സെന്റ് മേരീസ് കോളജ് പരിസരത്താണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് കോളജിന്റെ സമീപത്തെ വെയിറ്റിംഗ് ഷെഡില്‍ ചുമരെഴുത്ത് നടത്തുന്നതിനെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനേത്തുടര്‍ന്ന് സംഘട്ടനം ഉണ്ടാവുകയായിരുന്നു. എസ്എഫ്‌ഐ ഇന്ന് ജില്ലയില്‍ പ്രതിക്ഷേധ ദിനം ആചരിക്കുകയാണ്. പോലീസ് കേസെടുത്തിട്ടുണ്ട്.