എസ്.എം.കൃഷ്ണയെ സരബ്ജിത് സിംഗിന്റെ കുടുംബം സന്ദര്‍ശിച്ചു

single-img
28 June 2012

21 വര്‍ഷമായി പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന സരബ്ജിത് സിംഗിന്റെ കുടുംബം വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയെ സന്ദര്‍ശിച്ചു. സരബ്ജിത്തിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ രണ്ടു വര്‍ഷമായി ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. സരബ്ജിത് സിംഗിനെയും മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സാമൂഹികപ്രവര്‍ത്തകരും ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തി. ഇതിനു ശേഷമാണ് ബന്ധുക്കള്‍ മന്ത്രിയെ കണ്ടത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് ജയില്‍മോചിതനാകുമെന്ന വാര്‍ത്ത പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം മോചനം സുര്‍ജിത്തിനാണെന്ന് പാക് ഭരണകൂടം തിരുത്തിയത് പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.