തീവ്രവാദി ബന്ധം: മുന്‍ പാക് മന്ത്രിയെ യുഎസില്‍ തടഞ്ഞുവച്ചു

single-img
28 June 2012

ലഷ്‌കര്‍ നേതാവ് ഹാഫീസ് സയിദുമായി ബന്ധമുണെ്ടന്ന സംശയത്തിന്റെ പേരില്‍ മുന്‍ പാക് റെയില്‍വേ മന്ത്രി ഷേക്ക് റഷീദിനെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. അഞ്ചു മണിക്കൂറിനു ശേഷമാണു വിട്ടയച്ചത്. പാക് സ്ഥാനപതി ഷെറി റഹ്മാന്‍ നിര്‍ദേശിച്ചതനുസരിച്ച് കോണ്‍സല്‍ ജനറല്‍ എയര്‍പോര്‍ട്ടിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയശേഷമാണ് റഷീദിനെ വിട്ടയച്ചത്.