പെട്രോള്‍ വില 2.46 രൂപ കുറച്ചു

single-img
28 June 2012

പെട്രോള്‍ വില 2.46 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കുറച്ചത്. കേരളത്തില്‍ മൂന്ന് രൂപയിലധികം വില കുറയും. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്. കഴിഞ്ഞ മേയ് 23-നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയിലൂടെ ലിറ്ററിന് 7.54 രൂപ കൂട്ടിയത്. അതിന് ശേഷം ഘട്ടം ഘട്ടമായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞുവന്നുവെങ്കിലും രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല.