പാന്‍മസാല: കോടതിയെ കബളിപ്പിച്ചിട്ടില്ലെന്നു സര്‍ക്കാര്‍

single-img
28 June 2012

പാന്‍മസാല നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേസ് സിംഗിള്‍ ബെഞ്ചില്‍ നിലനില്‍ക്കുന്ന കാര്യം മറച്ചുവച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാന്‍മസാലയുടെ നിരോധനവുമായി ബന്ധപ്പെട്ട കേസ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണെ്ടന്ന വസ്തുത മറച്ചുവച്ച് ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഉത്തരവു നേടിയെന്ന ആരോപണം സംബന്ധിച്ചാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടു വ്യക്തമാക്കിയത്. കേസ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതിനു ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്കിയിരുന്നു.