പാകിസ്ഥാനിൽ റെയിൽവെ സ്റ്റേഷനിലെ സ്ഫോടനത്തിൽ അഞ്ചു മരണം

single-img
28 June 2012

ഇസ്ലാമാബാദ്:പാക്സ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സിബി റെയിൽ വെ സ്റ്റേഷനിലെ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്.റെയിൽവേ സ്റ്റേഷനിലെ ചായക്കടയിലാണ് സ്ഫോടനമുണ്ടായത്.റിമോട്ട് കൺട്രോൾ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് നിഗമനം.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.