ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം: കേരളം കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
28 June 2012

ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ അനുകൂലിച്ച് കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപത്തിന് കേരളം എതിരാണ്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതോടെ വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന് കേരളം അനുകൂലമാണെന്ന് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ രാവിലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങള്‍ രേഖാമൂലം അനുകൂല നിലപാട് അറിയിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്.