വിവാദ പ്രസംഗം: എം.എം.മണിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

single-img
28 June 2012

വിവാദ പ്രസംഗത്തിന്റെ പേരില്‍ ഇടുക്കി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ 10-ന് തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകണണമെന്നാവശ്യപ്പെട്ടു വെള്ളിയാഴ്ച അന്വേഷണ സംഘം മണിക്ക് നോട്ടീസ് നല്‍കും. കൊച്ചിയില്‍ നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ മണിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലായതിനാലാണ് അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വൈകിയത്.