ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

single-img
28 June 2012

അങ്കമാലി:അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ മലയാളിയായ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ കോട്ടയ്ക്കല്‍ സ്വദേശി നിമ്മി പോളാണ് (22) മരിച്ചത്. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിനടുത്തുള്ള കുളിമുറിയിലാണ് നിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാധമിക നിഗമനം.ബാത്റൂമിൽ നിന്നും സിറിഞ്ച് കണ്ടെടുത്തിട്ടുണ്ട്.അനസ്തേഷ്യ മരുന്ന് അമിതയളവിൽ ഞരമ്പിൽ കുത്തിവെച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.. പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ആറുമാസം മുന്‍പായിരുന്നു നിമ്മിയുടെ വിവാഹം.ഭര്‍ത്താവ് വിദേശത്താണ്.