ജാര്‍ഖണ്ടില്‍ മാവോയിസ്റ്റുകള്‍ പഞ്ചായത്ത് കെട്ടിടം തകര്‍ത്തു

single-img
28 June 2012

ജാര്‍ഖണ്ടിലെ ലെത്ഹര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ പഞ്ചായത്ത് കെട്ടിടം തകര്‍ത്തു. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പോച്‌ര പഞ്ചായത്തിന്റെ കെട്ടിടമാണ് തകര്‍ത്തത്. ബുധനാഴ്ച മാവോയിസ്റ്റുകള്‍ മേഖലയില്‍ ആഹ്വാനം ചെയ്ത ബന്ദിനോട് അനുബന്ധിച്ചാണ് ആക്രമണം നടന്നത്. നിരവധി മൊബൈല്‍ ടവറുകള്‍ക്കും റെയില്‍വേ പാളങ്ങളും മാവോയിസ്റ്റുകള്‍ തകര്‍ത്തു. ആക്രമണങ്ങളില്‍ പോലീസുകാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒഡീഷ, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം മാവോയിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.