നിക്കി ഹാലിയെ ഇന്ന് വിചാരണ ചെയ്യും

single-img
28 June 2012

യുഎസിലെ ദക്ഷിണ കരോളൈന സംസ്ഥാനത്തെ ഇന്ത്യന്‍ വംശജയായ ഗവര്‍ണര്‍ നിക്കി ഹാലിയെ നിയമസഭാ ധാര്‍മിക സമിതി ഇന്നു വിചാരണ ചെയ്യും. 2005-2010ല്‍ സംസ്ഥാന നിയമസഭാംഗമായിരിക്കെ നിക്കി മുമ്പു ജോലിചെയ്തിരുന്ന രണ്ടു സ്ഥാപനങ്ങള്‍ക്കായി നിയമവിരുദ്ധമായി സ്വാധീനം ചെലുത്തിയെന്ന ആരോപണം സംബന്ധിച്ച കേസിലാണു വിചാരണ. സംസ്ഥാന ഗവര്‍ണര്‍ക്കെതിരേ ഇത്തരം അന്വേഷണം ആദ്യമാണ്. ഒരു യുഎസ് സംസ്ഥാനത്തു ഗവര്‍ണറാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും ദക്ഷിണ കരോളൈനയിലെ വെള്ളക്കാരിയല്ലാത്ത ആദ്യ വനിതാ ഗവര്‍ണറുമാണു നിക്കി ഹാലി. പഞ്ചാബില്‍നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകളാണു നിക്കി ഹാലി.