സ്വർണ്ണ വിലയിൽ നേരിയ കുറവ്

single-img
28 June 2012

കൊച്ചി:ദിവസങ്ങളായി റെക്കോർഡ് വിലയിൽ തുടരുകയായിരുന്ന സ്വർണ്ണ വിലയിൽ നേരിയ കുറവ്.പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയുമായി.എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ചിട്ടുണ്ട്.ട്രോയ് ഔൺസിന് 9.80 ഡോളറാണ് ഉയർന്നത്.ഇതോടെ വില 1,561.80 ഡോളറായി.