ചെന്നൈ-ആലപ്പുഴ എക്സ്പ്രസിന്റെ പാർസൽ വാനിൽ തീപിടിത്തം

single-img
28 June 2012

ചെന്നൈ:ചെന്നൈയിൽ നിന്നും ആലപ്പുഴയിലേയ്ക്കുള്ള എക്സ്പ്രസിന്റെ പാർസൽ വാനിൽ നിന്നും തീ ഉയർന്നത് ആശങ്കപരത്തി.പുലർച്ചെ ഈ റോഡിനും തിരുപ്പൂരിനുമിടയിൽ പെരുന്തുറയിൽ എത്തിയപ്പോഴാണ് തീ പടരുന്നത് ഗാർഡിന്റെ ശ്രദ്ധയിൽ പെട്ടത്.വാനിലുണ്ടായിരുന്ന ഏതാനും സധനങ്ങൾ കത്തി നശിച്ചു.ആർക്കും പരുക്കില്ല.ഉടൻ തന്നെ ട്രെയിൻ നിർത്തി പാർസൽ വാനും മറ്റു ബോഗികളും തമ്മിലുള്ള ബന്ധം വേർപ്പെടുത്തി.തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ പാര്‍സല്‍ വാനിലുണ്ടായതാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സേലം റയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്.