വെള്ളപ്പൊക്കം: ബംഗ്ലാദേശില്‍ മരണ സംഖ്യ 100 കവിഞ്ഞു

single-img
28 June 2012

ബംഗ്ലാദേശില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. വിവിധ പ്രദേശങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.