അബു ജുന്‍ഡാലിനെ കസ്റ്റഡിയില്‍ വേണമെന്ന് മുംബൈ പോലീസ്

single-img
28 June 2012

മുംബൈ ആക്രമണക്കേസില്‍ അറസ്റ്റിലായ അബു ജുന്‍ഡാലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസ് ഡല്‍ഹി കോടതിയെ സമീപിച്ചു. അജ്മല്‍ കസബുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്താനാണ് ഈ ആവശ്യവുമായി മുംബൈ പോലീസ് രംഗത്തെത്തിയത്. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ കസബിനു വധശിക്ഷ വിധിച്ചിരിക്കുകയാണ്. മുംബൈ എടിഎസും ജുന്‍ഡാലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് അപേക്ഷകളിലും ജൂലൈ അഞ്ചിനു കോടതി പരിഗണിക്കും.