ടി.പി വധം:കെ.കെ രാഗേഷിനെ അന്വേഷണം സംഘം ചോദ്യം ചെയ്യും

single-img
27 June 2012

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി.അസുഖബാധിതനായതിനാല്‍ 20 ദിവസം കഴിഞ്ഞ് ഹാജരാകാമെന്ന് രാകേഷ് അന്വേഷണ സംഘത്തെ അറിയിച്ചു.കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിക്കാന്‍ രാഗേഷ് നിര്‍ദേശം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്.ടി.പി വധവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സമിതി അംഗത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത് ആദ്യമായാണു.