ശ്വേതയുടെ പ്രസവം സിനിമയിൽ

single-img
27 June 2012

ശ്വേത മേനോന്റെ ഗർഭകാലവും പ്രസവവും ബ്ലസി സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നു.ശ്വേത തന്റെ ഗർഭകാലവും പ്രസവവും ചിത്രീകരിക്കാൻ ബ്ലസിക്ക് അനുവാദം നൽകി.ഗർഭകാലവും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിൽ പുരുഷനും പങ്കുണ്ട്.ഇത് ലോകത്തോട് വിളിച്ച് പറയാൻ വേണ്ടി നടി എന്ന നിലയിൽ തന്റെ ഗർഭകാലവും പ്രസവവും വിനിയോഗിക്കുകയാണെന്ന് ശ്വേത പറഞ്ഞു.അമ്മയും ഗർഭസ്ഥ ശിശുവുമായുള്ള സംഭാഷണത്തെക്കുറിച്ചുളള സിനിമയെടുക്കാൻ വർഷങ്ങൾക്ക് മുൻപാണു ബ്ലസി ആലോചിച്ചത്. ശ്വേത മേനോന്റെ താൽ‌പ്പര്യം അറിഞ്ഞ ശേഷം ശ്വേതയുടെ ഭർത്താവ് ശ്രീവത്സൻ മേനോനുമായി ബ്ലസി സംസാരിച്ച് സമ്മതം ലഭിച്ച ശേഷമാണു സിനിമയ്ക്ക് ബ്ലസി രൂപം നൽകിയത്.